Connect with us

russia- ukraine talk

റഷ്യ- യുക്രൈന്‍ നാലാംഘട്ട ചര്‍ച്ച ഇന്നും തുടരും

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച

Published

|

Last Updated

കീവ് | രണ്ട് ആഴ്ചപിന്നിട്ട റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നാലാംഘട്ട ചര്‍ച്ച ഇന്നും തുടരും. ഇന്നലെ രാത്രിവരെ തുടര്‍ന്ന ചര്‍ച്ച ഇന്ന് വീണ്ടും തുടരാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.

ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച തുടങ്ങിയത്. യുക്രൈനില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.

എന്നാല്‍, സൈനിക നടപടി തുടരുമെന്നും യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചര്‍ച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവര്‍ത്തിച്ചു.

 

 

 

Latest