Connect with us

Kerala

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കി

ദിവസം 100 രൂപ പോലീസുകാരില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം |  മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ചു.ദിവസം 100 രൂപ പോലീസുകാരില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.ഇതിനെതിരെ പോലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സൗജന്യ മെസ് സൗകര്യം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.

അതേ സമയം എറണാകുളം ഞാറക്കലില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ട്ടിച്ച കേസിലെ പ്രതിയായ പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.കൊച്ചി എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് എറണാകുളം ഡിസിപി സസ്‌പെന്‍ഡ് ചെയ്തത്.സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്റിലാണ്.