Connect with us

National

സൗജന്യ റേഷന്‍ പദ്ധതി മാര്‍ച്ച് വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന സൗജന്യ റേഷന്‍ 2022 മാര്‍ച്ച് വരെ നീട്ടി. പദ്ധതിയുടെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കാനിരിക്കെ, ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പദ്ധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ പദ്ധതി ദീര്‍ഘിപ്പിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ഓരോ കുടുംബത്തിലും ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി നല്‍കുന്നത്. ഇതിന് പുറമെ ഒരു കിലോ പയറുവര്‍ഗങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. ഏകദേശം 80 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നുണ്ട്.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ അറിയിക്കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പറുകള്‍ (18001802087, 18002125512, 1967) നല്‍കിയിട്ടുണ്ട്.

Latest