National
ഡല്‍ഹിയില്‍ ആറു മാസം കൂടി സൗജന്യ റേഷന്‍ തുടരും
2022 മേയ് വരെ സൗജന്യ റേഷന്‍ വിതരണ പദ്ധതി തുടരും.
ന്യൂഡല്‍ഹി| സൗജന്യ റേഷന്‍ പദ്ധതി അടുത്ത ആറു മാസത്തേക്ക് കൂടി തുടരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിരവധി ആളുകള്‍ക്ക് രണ്ട് നേരം പോലും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. കൊവിഡ് കാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അതുകൊണ്ട് 2022 മേയ് വരെ സൗജന്യ റേഷന്‍ വിതരണ പദ്ധതി തുടരും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴിയുള്ള സൗജന്യറേഷന്‍ വിതരണം നവംബര്‍ 30നു ശേഷം തുടരില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. സൗജന്യറേഷന്‍ ആറുമാസത്തേക്കു കൂടി തുടരണമെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----