russia-ukrine war
സമാധാനത്തിനായി പുടിനുമായി വീണ്ടും സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ്
റഷ്യക്കെതിരെ അന്താരാഷ്ട്ര ഉപരോധവുമായി ജപ്പാനും
പാരീസ് ഉക്രൈനെതിരായ റഷ്യന്‍ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ഇടപെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ സംസാരിച്ചു. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. നാറ്റോയുടെ പക്കലും ആണവാധമുണ്ടെന്നു റഷ്യ ഓര്‍ക്കണമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇന്ത്യയും പുടിനോട് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുടിനില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ ഉക്രൈന് മേല്‍ ആക്രമണം തുടരുന്ന റഷ്യക്കെതിരെ അന്താരാഷ്ട്ര ഉപരോധം കൂടുതല്‍ ശക്തമാകുകയാണ്. ഏറ്റവും അവസാനമായി ഉപരോധവുമായി എത്തിയിരിക്കുന്നത് ജപ്പാനാണ്. റഷ്യയുമായി സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ നിര്‍ത്തുകയാണെന്ന് ജപ്പാന്‍ പ്രതികരിച്ചു.