court news
കൂട്ടുകാരി രക്ഷിതാക്കള്‍ക്കൊപ്പം പോയി; യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യക്കു ശ്രമിച്ചു
തൃശൂര്‍ സ്വദേശി വിഷ്ണുവാണ് കൈഞരമ്പ് മുറിച്ചത്
കൊച്ചി | നിയമ വിദ്യാര്‍ഥിനിയായ പെണ്‍സുഹൃത്ത് കൂടെ പോകാന്‍ തയ്യാറാവാത്തതിനാല്‍ കോടതി വരാന്തയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
തൃശൂര്‍ സ്വദേശി വിഷ്ണുവാണ് ഹൈക്കോടതി വരാന്തയില്‍ ആത്മഹത്യാ ശ്രമം നടത്തിയത്.
പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണു പെണ്‍കുട്ടിയും യുവാവും ഇന്നു കോടതിയില്‍ എത്തിയത്.
കോടതിയില്‍ഹാജരായ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടി യുവാവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നു കോടതിയെ അറിയിച്ചതു കേട്ടതിനു പിന്നാലെ ഇയാള്‍ പുറത്തേക്കിറങ്ങി കോടതി വരാന്തയില്‍വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.