Connect with us

Kerala

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

വൈകുന്നേരം ജോലി കഴിഞ്ഞ് ഇവര്‍ സ്ഥിരമായി കൊവ്വല്‍ സ്റ്റോര്‍ റെയില്‍വേ ട്രാക്ക് പരിസരത്ത് കണ്ടുമുട്ടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

കാഞ്ഞങ്ങാട് | ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.
കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം രാത്രി 8.15 ഓടെയാണ് സംഭവം.
മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (63), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍ (60) എന്നിവരാണ് മരിച്ചത്.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ്  പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് ഇവര്‍ സ്ഥിരമായി കൊവ്വല്‍ സ്റ്റോര്‍ റെയില്‍വേ ട്രാക്ക് പരിസരത്ത് കണ്ടുമുട്ടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും സംസാരിച്ച് പിരിയുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്.

രാജന്റെ ഭാര്യ: രുഗ്മിണി. മക്കള്‍: രാജേഷ് (കരാര്‍ ജോലിക്കാരന്‍), രൂപേഷ് (കാഞ്ഞങ്ങാട് അക്ഷയ സെന്റര്‍). ഗംഗാധരന്റെ ഭാര്യ: ചന്ദ്രമതി. മക്കള്‍: രാജേഷ്, രജിത. സഹോദരങ്ങള്‍: കോരന്‍. പരേതനായ കുഞ്ഞിരാമന്‍.

Latest