Uae
ഫുജൈറ ഗവണ്‍മെന്റ് സ്ട്രാറ്റജിക് പ്ലാനിംഗ് ഗൈഡ് പുറത്തിറക്കി
എമിറേറ്റിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ് ലക്ഷ്യമാക്കുന്നത്
ഫുജൈറ | ഫുജൈറ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാമിന്റെ സ്ട്രാറ്റജി ആന്‍ഡ് ഗവേണന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാര്‍ പ്രകടനത്തിനും മാനേജ്‌മെന്റിനുമുള്ള ഒരു സമഗ്ര ഗൈഡ് പുറത്തിറക്കി. എമിറേറ്റിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ് ലക്ഷ്യമാക്കുന്നത്.
ആസൂത്രണം, നടപ്പാക്കല്‍, വിലയിരുത്തല്‍, അവലോകനം എന്നിവയില്‍ യോജിച്ച രീതിയില്‍ എമിറേറ്റിന്റെയും രാജ്യത്തിന്റെയും കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഫുജൈറ ഗവണ്‍മെന്റില്‍ ഉപയോഗിക്കുന്ന തന്ത്രപരമായ ആസൂത്രണത്തിന്റെയും പ്രകടന മാനേജ്മെന്റിന്റെയും സംവിധാനങ്ങളെയും രീതികളെയും കുറിച്ചുള്ള സൂചനാ ഉപകരണമാണ് ഗൈഡ്.
ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കാനും ഗവണ്‍മെന്റ് നിര്‍ദേശങ്ങളുമായി അനുയോജ്യത ഉറപ്പാക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗൈഡ് സംഭാവന നല്‍കും. സുസ്ഥിരമായ കാഴ്ചപ്പാട് കൈവരിക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കുന്നതിനും ലക്ഷ്യങ്ങള്‍ ക്രമീകരിക്കുന്നതിനും സഹായിക്കുന്ന ഒരു ചട്ടക്കൂട് നല്‍കുന്നതിനും നടപ്പാക്കുന്നതിലെ പുരോഗതിയുടെയും കാര്യക്ഷമതയുടെയും വ്യാപ്തി തുടങ്ങിയവ അളക്കുന്നതിനും ഇത് മാനദണ്ഡമാവും.