National
ഒരു രൂപ 15 പൈസയാകുന്ന കളി അവസാനിപ്പിച്ചു; കോണ്‍ഗ്രസിനെതിരെ മോദി
ഒരു രൂപയില്‍ നിന്നും 85 പൈസ ഇല്ലാതാക്കിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് പറയണം.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ഭരണ കാലത്ത് അഴിമതി രാജ്യത്തിന്റെ ഐഡന്റിറ്റിയായി മാറിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ വന്നിരുന്നെങ്കില്‍ 15 പൈസ മാത്രമാണ് ഗ്രാമങ്ങളില്‍ എത്തിയിരുന്നതെന്നും മോദി ആരോപിച്ചു.
ഒരു രൂപയില്‍ നിന്നും 85 പൈസ ഇല്ലാതാക്കിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് പറയണം. കൊള്ളയടിക്കുന്ന കോണ്‍ഗ്രസിന്റെ മുഴുവന്‍ സംവിധാനവും അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി
സൗജന്യ റേഷന്‍ പദ്ധതി അടുത്ത 5 വര്‍ഷത്തേക്ക് തുടരും. അങ്ങനെ പാവപ്പെട്ടവന്റെ പണം സംരക്ഷിക്കപ്പെടും.ബിജെപിയുടെ ഭരണകാലത്ത് 34 ലക്ഷം കോടി രൂപ ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ അയച്ചാല്‍ 100 പൈസ മുഴുവന്‍ പാവപ്പെട്ടവന്റെ അക്കൗണ്ടില്‍ വന്നു. ഒരു രൂപ അയച്ച് 85 പൈസ അപ്രത്യക്ഷമാകുന്ന മാന്ത്രിക കളി നിലച്ചുവന്നും മോദി പറഞ്ഞു