Connect with us

Kerala

പൊതുയോഗം വിപ്ലവമാകും; തീരുമാനമെടുത്താല്‍ 25 പഞ്ചായത്തുകള്‍ ഇടതിന് നഷ്ടമാകും: പി വി അന്‍വര്‍ എംഎല്‍എ

വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേയെന്നും പി വി അന്‍വര്‍ പറഞ്ഞു

Published

|

Last Updated

മലപ്പുറം |  സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അന്‍വര്‍. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേയെന്നും പി വി അന്‍വര്‍ പറഞ്ഞു

സ്വര്‍ണ കള്ളക്കടത്തില്‍ പി ശശിക്ക് പങ്കുണ്ട്. ഒരു എസ് പിമാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ല.തന്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ, പൊതുയോഗം വിപ്ലവമാവുമെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വറിന്റെ നെഞ്ചത്ത് കയറാതെ സര്‍ക്കാര്‍ യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നധ്ധളില്‍ ഇടപെടണം.

ഇപ്പോള്‍ തീരുമാനിച്ചാല്‍ മലപ്പുറം ജില്ലയില്‍ മാത്രം 25 പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും. സിപിഎം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. തന്നെ വര്‍ഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍വേ പുരോഗമിക്കുകയാണ്.നിയമസഭയില്‍ ആദ്യ രണ്ട് ദിവസം താന്‍ പോകില്ല. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂവെന്നും അന്‍വര്‍ പറഞ്ഞു.

 

Latest