Connect with us

Obituary

കോഴിക്കൂട്ടില്‍ നിന്ന് പാമ്പു കടിയേറ്റ് ആദിവാസി ബാലിക മരിച്ചു

കോഴിക്കൂട്ടിൽ നിന്ന് കോഴിമുട്ടയെടുക്കാൻ പോയപ്പോഴാണ് പാമ്പുകടിയേറ്റത്.

Published

|

Last Updated

പാലക്കാട് |അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ ആദിവാസി ബാലിക പാമ്പുകടിയേറ്റ്‌ന മരിച്ചു. നട്ടക്കല്ല് ചുണ്ടപ്പെട്ടിയില്‍ നഞ്ചന്‍ സുശീല ദമ്പതികളുടെ മൂന്ന് വയസുള്ള മകള്‍ രേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

സഹോദരങ്ങളുമായി കളിക്കുന്നതിനിടയില്‍ കോഴിക്കൂട്ടില്‍ നിന്ന് കോഴി മുട്ടയെടുക്കനായി പോയതായിരുന്നു കുഞ്ഞ്. കോഴിക്കൂടിന് സമീപത്തുള്ള മാളത്തില്‍ നിന്നിറങ്ങി വന്ന പാമ്പ് കടിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മുള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പാമ്പ് കടിക്കുള്ള ചികിത്സ ലഭ്യമാകത്തിതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍: രമ്യ, മണി.

 

Latest