Connect with us

National

യുപിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സ്വദേശിനിയായ 23 കാരിയാണ് പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ്  സുഹൃത്തുക്കളോടൊപ്പം പോവുകയായിരുന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച വൈകീട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് സംഭവം. ട്രോണിക് സിറ്റിയിലെ കളിപ്പാട്ട നിര്‍മാണ യൂണിറ്റിലെ ജീവനക്കാരിയാണ് പെണ്‍കുട്ടി. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് മൂന്നംഗ അജ്ഞാത സംഘം ആക്രമിച്ചത്.

കൂടെയുണ്ടായിരുന്നവരെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ അഞ്ചംഗ സംഘമാണ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest