Connect with us

Kerala

പെണ്‍കുട്ടിയെ ഫ്‌ലാറ്റില്‍ കയറി ബലാത്സംഗം ചെയ്ത സംഭവം; പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി പോലീസ്

കഴക്കൂട്ടം എസിപി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്

Published

|

Last Updated

കഴക്കൂട്ടം | കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ഫ്‌ലാറ്റില്‍ കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. കേസിലെപ്രതിയായ കൂപ്പര്‍ ദീപു  മധുരയിലുണ്ടെന്നാണ്  ലഭിച്ചിരിക്കുന്ന വിവരമെന്ന് കഴക്കൂട്ടം പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് സംഭവം.അപ്പാര്‍ട്ട്മെന്റില്‍ കയറി പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കഴക്കൂട്ടം എസിപി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്തിന്റെ സുഹൃത്താണ് പ്രതിയായ ദീപു. സുഹൃത്തുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു ഫ്‌ലാറ്റില്‍  എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.

 

Latest