Connect with us

prathivaram story

കടൽത്തിരകൾ സ്വപ്‍നം കണ്ട പെൺകുട്ടി

ഒടുവിൽ ഏതോ കടൽത്തിരയേറ്റവൾ കുഴഞ്ഞുവീണു. പിന്നെ അവളും ആ തിരയോടൊപ്പം പതിയെപ്പതിയെ കടലിലേക്ക് ഒഴുകിപ്പോയി.

Published

|

Last Updated

വൻ പ്രണയിച്ചത് കടൽത്തിരകൾ സ്വപ്‍നം കാണുന്ന പെൺകുട്ടിയെയായിരുന്നു.
കടൽത്തിരകൾ കണ്ടിരിക്കുക എന്നതായിരുന്നു അവളുടെ ഒടുങ്ങാത്ത ആവേശം. കടൽത്തിരകൾ വന്നു പുൽകുന്ന ഓരോ മൺതരികളിലും അവളുടെ ഹൃദയത്തിന്റെ സ്പന്ദനമുണ്ടായിരുന്നു. കാറ്റുവന്നുമ്മവെയ്ക്കുന്ന തിരകളുടെ മാറിൽ ദിശതെറ്റി ഒഴുകുന്ന ഒരു പായ്ക്കപ്പലായി കിടക്കാൻ അവളുടെ ഉള്ളം തുടിച്ചു.

ഒരുനാൾ അവൻ അവളെയും കൊണ്ട് കടൽത്തീരത്തു ചെന്നിരുന്നു. കടൽക്കാറ്റേറ്റ് അവളുടെ മനസ്സ് ഒരു ഉപ്പുതോണിയായി മാറി. അവൾ തന്റെ കാൽപ്പാദങ്ങൾ മണൽത്തരികളിൽ പൂഴ്‌ത്തി. കാൽപ്പാദങ്ങളിൽ വന്നു മൂടുന്ന തിരകളിൽ അലിഞ്ഞലിഞ്ഞ് ഒരു മണൽക്കൂമ്പാരമാകാൻ അവൾ കൊതിച്ചു.

ഒടുവിൽ ഏതോ കടൽത്തിരയേറ്റവൾ കുഴഞ്ഞുവീണു. പിന്നെ അവളും ആ തിരയോടൊപ്പം പതിയെപ്പതിയെ കടലിലേക്ക് ഒഴുകിപ്പോയി.

അവളെത്തേടി കടലിലിറങ്ങിയ അവൻ കടൽത്തിരകളിൽ മുങ്ങിനിവരുന്ന ഒരു രൂപത്തെ ഒരു മിന്നായം പോലെ കണ്ടു. ഒരു മത്സ്യകന്യകാ രൂപത്തെ.