Connect with us

Pathanamthitta

കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

കുമ്പഴയില്‍ നടനന ചടങ്ങില്‍ കുമ്പഴ - മലയാലപ്പുഴ റോഡിന്റെ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Published

|

Last Updated

പത്തനംതിട്ട |  പശ്ചാത്തല വികസനത്തില്‍ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കുമ്പഴയില്‍ നടനന ചടങ്ങില്‍ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും വീണാ ജോര്‍ജ് നിര്‍വഹിച്ചു.

നാലു കോടി രൂപ ചിലവില്‍ നിര്‍മിച്ച 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുമ്പഴ – മലയാലപ്പുഴ റോഡ് പുനലൂര്‍-മൂവാറ്റുപുഴ റോഡിലെ കുമ്പഴ മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും ആരംഭിച്ച് മലയാലപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്നു. ആറന്മുള, കോന്നി എന്നീ നിയോജകമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ഈ റോഡ് കോന്നിയില്‍ നിന്നും വെട്ടൂര്‍ വഴി മലയാലപ്പുഴയില്‍ എത്തുന്നതിനും മണ്ണാറക്കുളഞ്ഞി പുതുക്കുളം റോഡ്, ആനച്ചാരിക്കല്‍- മീന്‍മുട്ടിക്കല്‍ റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്നതുമാണ്. ഇതുള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കെ യു ജനീഷ് കുമാര്‍ എം എല്‍ എ, നഗരസഭ അധ്യക്ഷന്‍ ടി സക്കീര്‍ ഹുസൈന്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ ജെറി അലക്‌സ്, ലാലി രാജു, വിമല ശിവന്‍, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, ജനതാദള്‍ എസ് ജില്ലാ ട്രഷറര്‍ നൗഷാദ് കണ്ണങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest