From the print
സ്വര്‍ണക്കപ്പില്‍ വീണ്ടും ശില്‍പ്പിയുടെ സ്പര്‍ശം
ആദരിക്കല്‍ ചടങ്ങിനിടെ 'എനിക്ക് സ്വര്‍ണകപ്പില്‍ തൊടണം' എന്ന ആഗ്രഹം പ്രകടിപ്പിച്ചത് മറ്റാരുമല്ല. സ്വര്‍ണക്കപ്പിന്റെ ശില്‍പ്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു അത്.
ആദരിക്കല്‍ ചടങ്ങിനിടെ ‘എനിക്ക് സ്വര്‍ണകപ്പില്‍ തൊടണം’ എന്ന ആഗ്രഹം പ്രകടിപ്പിച്ചത് മറ്റാരുമല്ല. സ്വര്‍ണക്കപ്പിന്റെ ശില്‍പ്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു അത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിശിഷ്ടാതിഥികളും നിറഞ്ഞ വേദി ആ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ആറ് പതിറ്റാണ്ട് മുമ്പ് കലോത്സവം ആരംഭിച്ചെങ്കിലും സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1986ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിലായിരുന്നു. കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരോട് ആവശ്യപ്പെട്ടത്.
101 പവനില്‍ കപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും നിര്‍മാണ പ്രവൃത്തി അവസാനിച്ചപ്പോള്‍ 117 പവനായി മാറുകയായിരുന്നു.