gunda attack
പോലീസിനെ ബോംബെറിഞ്ഞ ഗുണ്ടകളെ ഇതുവരെ കണ്ടെത്താനായില്ല
പ്രതികള്‍ ഒളിവില്‍
തിരുവനന്തപുരം | മംഗലപുരത്ത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.
പണത്തിനായി കഴക്കൂട്ടം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മംഗലപുരം പോലീസിന് നേരെ ഗുണ്ടാ ആക്രമണമുണ്ടായത്. പോലീസിനെതിരെ നാടന്‍ ബോംബെറിഞ്ഞ ഷെമീര്‍, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെ തട്ടികൊണ്ടുപോയത്. പോലീസിനെ ആക്രമിച്ച ഷെമീര്‍ പിടിയിലായിട്ടുണ്ട്. ഷെരീഫും മററ് ഗുണ്ടകളും ഒളിവിലാണ്.
കഴക്കൂട്ടത്ത് നിഖില്‍ എന്ന ചെറുപ്പക്കാരനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ലഹരി കച്ചവടത്തിലെ പണമിടാപാടെന്നാണ് സൂചന. നിഖിലിന്റെ സഹോദരന്‍ കഞ്ചാവ് കേസില്‍ ജയിലാണ്. എം ഡി എം എ കടത്താന്‍ ഷെമീര്‍ അഞ്ചു ലക്ഷം നിഖിലിന്റെ സഹോദരന് നല്‍കിയിരുന്നു. ഇത് തിരിച്ചു കിട്ടാനാണ് നിഖിലിനെ തട്ടികൊണ്ടുപോയത്.
നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണത്തിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഗുണ്ടാ നേതാക്കളായ ഓം പ്രകാശശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ഒളിവിലാണ്. പാറ്റൂരില്‍ നിധിനെന്ന ബില്‍ഡറെ ആക്രമിച്ച കേസില്‍ ഓംപ്രകാശിന്റെ സംഘത്തില്‍ പെട്ട സുബ്ബരാജ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്.