Connect with us

Kerala

സര്‍ക്കാര്‍ ഹരജി നിലനില്‍ക്കില്ല; കെ ടി യു വി സി കേസില്‍ പുതിയ സത്യവാങ്മൂലവുമായി ചാന്‍സലര്‍

അക്കാദമിക രംഗത്തെ മികവ് പരിഗണിച്ചാണ് സിസ തോമസിനെ നിയമിച്ചതെന്നാണ് ചാന്‍സലറുടെ വാദം.

Published

|

Last Updated

കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല വി സി കേസില്‍ ഹൈക്കോടതിയില്‍ അന്തിമവാദം തുടങ്ങി. സര്‍ക്കാര്‍ ഹരജി നിലനില്‍ക്കില്ലെന്ന വാദവുമായി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിസ തോമസിന്റെ പേര് ആരാണ് നല്‍കിയതെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു.

അക്കാദമിക രംഗത്തെ മികവ് പരിഗണിച്ചാണ് സിസ തോമസിനെ നിയമിച്ചതെന്നാണ് ചാന്‍സലറുടെ വാദം. യു ജി സി മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിസയുടെ നിയമനമെന്നും ചാന്‍സലര്‍ പറയുന്നു. പുതിയ വി സിയെ കണ്ടെത്തുക തന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാറുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.