Kerala
ഹൈകോടതി അഭിഭാഷകരുടെ ശമ്പളത്തിലും വന്‍ വര്‍ധനവുമായി സർക്കാർ
വര്‍ധിപ്പിച്ചത് 30,000 രൂപ വരെ

തിരുവനന്തപുരം | പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും കുത്തനെയുള്ള ശമ്പള വര്‍ധനക്ക് പിന്നാലെ ഹൈകോടതി അഭിഭാഷകരുടെ ശമ്പളത്തിലും വന്‍ വര്‍ധന വരുത്തി സംസ്ഥാന സര്‍ക്കാര്‍. സ്‌പെഷ്യല്‍ ഗവ. പ്ലീഡറുടെ ശമ്പളം 1.20ലക്ഷത്തില്‍ നിന്ന് 1.50 ലക്ഷം ആക്കി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10ത്തില്‍ നിന്ന് 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷവും ആക്കിയാണ് ഉയര്‍ത്തിയത്. 30,000 രൂപ വരെ വര്‍ധനവാണ് വരുത്തിയത്. മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന.
തുഛമായ വേതനത്തിന് സേവനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ദിവസങ്ങളായി സമരം ചെയ്തിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാറാണ് വലിയതോതില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും കുത്തനെ ശമ്പളം കൂട്ടി നൽകിയത്. പി എസ് സി ചെയര്‍മാന്റെ മാസ വേതനം 2.5 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം വരെയായി ഇന്നലെയാണ് ഉയര്‍ത്തിയത്. അംഗങ്ങള്‍ക്ക് 2.42 ലക്ഷം ശമ്പളമുള്ളത് 3.4- 3.5 ലക്ഷമായും വര്‍ധിപ്പിച്ചിരുന്നു.