Connect with us

Kerala

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല; ഗവര്‍ണര്‍ അധികാര പരിധി ഓര്‍ക്കണം: കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

വിശ്വാസ്യതയില്ലെന്ന വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ കടുത്ത പ്രതിഷേധം. സ്വര്‍ണക്കടത്തില്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്.

Published

|

Last Updated

തിരുവനന്തപുരം | ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം തേടിയുള്ള ഗവര്‍ണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് രാജ്ഭവന് നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസ്യതയില്ലെന്ന വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ കടുത്ത പ്രതിഷേധമറിയിച്ചുള്ളതാണ് കത്ത്. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. നികുതി വരുമാനം കുറയുന്നു എന്ന അര്‍ഥത്തിലാണ് ദേശവിരുദ്ധമെന്ന് പരാമര്‍ശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവരങ്ങള്‍ ശേഖരിക്കാനാണ് മറുപടി നല്‍കാന്‍ 27 ദിവസമെടുത്തതെന്നും സ്വര്‍ണക്കടത്തില്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണറുടെ രീതി പൊതുസമൂഹത്തിനറിയാമെന്നും കത്തില്‍ ആരോപിച്ചു. ബില്ലില്‍ അടയിരിക്കുന്ന രീതി സുപ്രീം കോടതിയില്‍ വിമര്‍ശിക്കപ്പെട്ടതാണ്. ഗവര്‍ണറുടെ അധികാര പരിധിയും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

Latest