Connect with us

Kerala

നയപ്രഖ്യാപന പ്രസംഗം തടയാൻ തന്ത്രമൊരുക്കി സർക്കാർ; ഡിസംബറിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനം ജനുവരിയിലും തുടരും

നേരത്തെ നായനാർ സർക്കാറിന്റെ കാലത്ത് സമാനമായ തന്ത്രം സർക്കാർ സ്വീകരിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഗവർണർ – സർക്കാർ പോര് മുറുകന്നതിനിടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ ആലോചന. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബർ 15 ന് സഭ താൽക്കാലികമായി പിരിഞ്ഞ് ക്രിസ്‍തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. പുതുവർഷത്തിലെ നിയമസഭാ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുക എന്ന കീഴ്‍വഴക്കം ഒഴിവാക്കുകയാണ് ലക്ഷ്യം.  ഇതിന്റെ നിയമസാധുത സംബന്ധിച്ച് സർക്കാർ ആരാഞ്ഞിട്ടുണ്ട്.

നേരത്തെ നായനാർ സർക്കാറിന്റെ കാലത്ത് സമാനമായ തന്ത്രം സർക്കാർ സ്വീകരിച്ചിരുന്നു. 1990ലായിരുന്നു ഇത്. ഇത് മാതൃകയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. ഇതിന്റെ നിയമവശം പരിശോധിക്കാനും യോഗം തീരുമാനിച്ചു.

സാധാരണ ബജറ്റിന് മുന്നോടിയായാണ് നയപ്രഖ്യാപന പ്രസംഗം നടത്താറ്. നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിയാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കാനും സാധിക്കും.

Latest