Connect with us

National

ജമ്മു കശ്മീരിലെ ബുള്‍ഡോസര്‍ ആക്രമണങ്ങള്‍ ഭരണകൂടം നിര്‍ത്തിവച്ചു

വര്‍ഗീയതയുടെ പേരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണെന്നും ജനങ്ങളുടെ ഉപജീവനമാര്‍ഗം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകാശ്മീരില്‍ വന്‍ വിവാദത്തിലേക്ക് നീങ്ങിയ ബുള്‍ഡോസര്‍ ആക്രമണങ്ങള്‍ ഭരണകൂടം താല്‍കാലികമായി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷിയിറക്കുകയും താമസിക്കുകയും ചെയ്തിരുന്ന ആയിരക്കണക്കിന് ആളുകളുടെ വീടുകള്‍ ഒഴിപ്പിച്ചുകഴിഞ്ഞ ശേഷമാണ് ബുൾഡോസർ ആക്രമണം നിർത്തിയത്.

ജമ്മു കശ്മീരിലെ 20 ജില്ലകളിലായി വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിരുന്നെന്നും ഭൂമിക്ക് മേലുളള ഇത്തരം കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചതെന്നും ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ ഇനി ചെറുകിട ഭൂവുടമകളെ സംരക്ഷിക്കാനുള്ള നയമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും  ബുള്‍ഡോസര്‍ നടപടി അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണക്കൂടം അറിയിച്ചു.

പതിറ്റാണ്ടുകളായി ആളുകള്‍ കൈവശപ്പെടുത്തിയിരുന്ന സര്‍ക്കാര്‍ ഭൂമി ഇതിനകം തന്നെ വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ കണ്ടെടുത്ത ഭൂമിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുകിട ഭൂവുടമകളുടെയോ വീട് നിര്‍മിച്ചവരുടെയോ ഭൂമി തട്ടിയെടുക്കുക എന്നത് ഒരിക്കലും സര്‍ക്കാരിന്റെ ഉദ്ദേശ്യല്ലെന്നും ജമ്മുകാശ്മീര്‍ ഭരണക്കൂടം പ്രസ്താവിച്ചു.

എന്നാല്‍ വര്‍ഗീയതയുടെ പേരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണെന്നും ജനങ്ങളുടെ ഉപജീവനമാര്‍ഗം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

 

 

Latest