Connect with us

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നു

ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

ഏറെ നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവരുന്നത്. വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക.
വിവരാവകാശ കമ്മീഷ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് അപ്പുറം ചില ഖണ്ഡിക സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.

49 മുതല്‍ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ വെട്ടിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

 

Latest