Connect with us

Kerala

ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി സര്‍ക്കാര്‍; റബ്ബര്‍ സബ്സിഡി വര്‍ധിപ്പിച്ചു

ഏപ്രില്‍ ഒന്ന് മുതല്‍ സബ്സിഡി പ്രാബല്യത്തില്‍ വരും.

Published

|

Last Updated

തിരുവനന്തപുരം|ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി സര്‍ക്കാര്‍. റബ്ബര്‍ സബ്സിഡി 180 ആക്കി ഉയര്‍ത്തിയാണ് ഉത്തരവായത്. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്സിയുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ സബ്സിഡി പ്രാബല്യത്തില്‍ വരും.

ആകെ സബ്സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ആയി ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.

ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്‌റീവ് പ്രഖ്യാപിച്ചു. ജൂണ്‍ വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. ആര്‍എസ്എസ് ഒന്ന് മുതല്‍ ആര്‍എസ്എസ് നാല് വരെ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്‍സ്റ്റീവ് ലഭിക്കുക. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

 

 

 

 

Latest