Connect with us

National

സര്‍ക്കാര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു; രാമചരിതമാനസ് വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബീഹാര്‍ മുഖ്യമന്ത്രി

രാമായണ ഇതിഹാസത്തെ ആസ്പദമാക്കിയുള്ള കവിതയായ രാമചരിതമാനസ് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുവെന്ന് മന്ത്രി ചന്ദ്രശേഖര്‍ അവകാശപ്പെട്ടിരുന്നു.

Published

|

Last Updated

പട്‌ന| ‘രാമചരിതമാനസ്’ എന്ന ഇതിഹാസത്തിലെ ചില ഈരടികളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും എല്ലാവര്‍ക്കും ഏത് മതവും പിന്തുടരാനുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയും ആര്‍ജെഡി നേതാവുമായ മന്ത്രി ചന്ദ്രശേഖറിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഒന്നുകില്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാമായണ ഇതിഹാസത്തെ ആസ്പദമാക്കിയുള്ള കവിതയായ രാമചരിതമാനസ് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുവെന്ന് മന്ത്രി ചന്ദ്രശേഖര്‍ ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു. രാമചരിതമാനസിന്റെ ചില ഭാഗങ്ങള്‍ ചില ജാതികളില്‍ വീണ്ടും വിവേചനം പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബി ജെ പി അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വസ്തുതകള്‍ അറിയാത്തതിന് ബിജെപിയാണ് മാപ്പ് പറയേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി തിരിച്ചടിച്ചു.

കഴിഞ്ഞ ബുധനാഴ്ച നളന്ദ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 15-ാമത് ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ‘രാമചരിതമാനങ്ങളും’ ‘മനുസ്മൃതിയും’ സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്.

 

Latest