lockdown
സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇപ്പോഴില്ലെന്ന് സര്‍ക്കാര്‍
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

പാലക്കാട് | സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സി എഫ് എല്‍ ടി സികടളക്കം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ആരോഗ്യ മേധാവികള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.