Kerala
ഭരണഘടനയെ അട്ടിമറിക്കാന്‍ ഭരണകൂടത്തെ അനുവദിക്കരുത്: പി ഡി ടി ആചാരി
ഭരണകൂടം മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ജനതയെ വേര്‍തിരിക്കുന്നെങ്കില്‍ അത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്. സമത്വവും സ്വാതന്ത്ര്യവുമാണ് ബഹുസ്വരതയുടെ കാതല്‍.
കൊല്ലം | ജനങ്ങള്‍ ഭരണഘടനയെ പറ്റി ബോധവാന്മാരായിരിക്കണമെന്നും അതിനെ അട്ടിമറിക്കാന്‍ ഒരു ഭരണകൂടത്തെയും അനുവദിക്കരുതെന്നും മുന്‍ ലോക്‌സഭാ സെക്രട്ടറി പി ഡി ടി ആചാരി. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ അസംബ്ലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂടം മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ജനതയെ വേര്‍തിരിക്കുന്നെങ്കില്‍ അത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്. ബഹുസ്വരത ഭരണഘടനയുടെ ആത്മാവാണ്. സമത്വവും സ്വാതന്ത്ര്യവുമാണ് ബഹുസ്വരതയുടെ കാതല്‍. അതില്ലാതെ സാഹോദര്യം നിരര്‍ഥകമാണെന്നും പി ഡി ടി ആചാരി പറഞ്ഞു.
കൊല്ലം പള്ളിമുക്കില്‍ നടന്ന പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എസ് ഷമീര്‍, ഹാമിദ് സഅദി ഫൈസല്‍ മുഈനി സംബന്ധിച്ചു.