Connect with us

Kerala

ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നു; തൃശൂര്‍ ഡി ഐ ജിക്ക് നാളെ മൊഴി നല്‍കും: അന്‍വര്‍

സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.

Published

|

Last Updated

തിരുവനന്തപുരം | ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നതായി പി വി അന്‍വര്‍. സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. തൃശൂര്‍ ഡി ഐ ജിക്ക് നാളെ മൊഴി നല്‍കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച പരാതികള്‍ പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഇന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിലവില്‍ പരാതി പരിശോധിക്കില്ല. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനു ശേഷം പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കും.

അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സംഘം മികച്ചതാണ്. ഡി ജി പിയെക്കാള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest