Kerala
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് സര്‍ക്കുലര്‍ ഇറക്കിയത്
തിരുവനന്തപുരം | സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഇറക്കിയ സര്‍ക്കുലര്‍ ആരോഗ്യ വകുപ്പ് പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് സര്‍ക്കുലര്‍ ഇറക്കിയത്.സര്‍ക്കുലറിനെതിരെ ഐഎംഎയും കെജിഎംഒയും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു
ഈ മാസം 13 നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പെരുമാറ്റ ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാദ്ധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ പ്രതികരിച്ചിരുന്നു.