kerala governor
ഗവര്‍ണറുടെ സുരക്ഷ പോലീസും സി ആര്‍ പി എഫും സംയുക്തമായി കൈകാര്യം ചെയ്യും
ഗവര്‍ണറുടെ റൂട്ട് നിശ്ചയിക്കുന്നത് പോലീസ് ആയിരിക്കും.
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ പോലീസും സി ആര്‍ പി എഫും സംയുക്തമായി കൈകാര്യം ചെയ്യും. ഇന്ന് രാജ്ഭവനില്‍ നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്.
ഗവര്‍ണറുടെ റൂട്ട് നിശ്ചയിക്കുന്നത് പോലീസ് ആയിരിക്കും. ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷാ ചുമതല സി ആര്‍ പി എഫിനാണ്. രാജ്ഭവന്റെ പ്രവേശന കവാടത്തില്‍ പോലീസ് സുരക്ഷയൊരുക്കും.
സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍ എസ് എസ് നോമിനികളെ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഇസഡ് പ്ലസ് സുരക്ഷ ആവശ്യപ്പെട്ടത്.
---- facebook comment plugin here -----