governor
സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതായി ആരോപിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം | സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടി വന്‍ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തി.
കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താന്‍ കര്‍ഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കര്‍ഷകന്റെ കുടുംബത്തെ കാണാന്‍ തിരുവല്ല യിലെത്തി. സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ സാഹചര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----