Kerala
ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍
വിവാദ ബില്ലുകളില്‍ ഇനിയും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല.
തിരുവനന്തപുരം | ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്‌ക്കര്‍ എന്നീ പി എസ് സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചു. സര്‍ക്കാരുമായുള്ള വാഗ്വാദങ്ങള്‍ തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി.
അതേസമയം, വിവാദ ബില്ലുകളില്‍ ഇനിയും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും താന്‍ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----