governor against kerala v c
രാഷ്ട്രപതിക്ക് ഡി ലിറ്റ് ശിപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍
കേരള വി സിയുടെ മറുപടിയില്‍ ഞെട്ടി; വി സി ചാന്‍സലറെ ധിക്കരിച്ചു

തിരുവനന്തപുരം | രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇതില്‍ കേരള വി സിയുടെ മറുപടികത്ത് കണ്ട് ഞാന്‍ അമ്പരന്നു. ഈ ഞെട്ടലില്‍ നിന്ന് ഉണര്‍ന്നത് പത്ത് മിനുട്ടിന് ശേഷമാണ്. വി സിയുടെ ഭാഷ ഇങ്ങനെയാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. രണ്ട് വരി നേരായി എഴുതാന്‍ കഴിയാത്ത വി സി ഉള്ളതാണ് കേരളത്തിലെ ഉന്നത സര്‍വകലാശാലയെന്നും ഗവര്‍ണര്‍ പരിഹസിച്ചു.
വി സിയുടെ മറുപടി അവിശ്വസനീയമായിരുന്നു. സിന്‍ഡിക്കേറ്റ് വിളിച്ചായിരുന്നു വി സി തീരുമാനം എടുക്കേണ്ടിയിരുന്നത്. സിന്‍ഡിക്കേറ്റ് വിളിച്ച് ചേര്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുും വി സി കേട്ടില്ല. അദ്ദേഹത്തിന് എവിടെ നിന്നോ ഉപദേശം ലഭിച്ചതായി സംശയിക്കുന്നു.
സാധാരണ ഗതിയില്‍ താന്‍ ഡി-ലിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്യാറില്ല. എന്നാല്‍ . കേരള സര്‍വകലാശാല രാജ്യത്തെ പഴക്കമേറിയ സര്‍വകലാശാലയായതിനാണ് ഇത് ചെയ്തത്. ചാന്‍സലറെ വി സി ധിക്കരിച്ചു. ചന്‍സലറായി താന്‍ തുടര്‍ന്ന്ാല്‍ വി സിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു