Connect with us

Kerala

ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചില്ല; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഗവര്‍ണര്‍ ഇന്നലെ പത്തനംതിട്ടയില്‍ എത്തിയത്

Published

|

Last Updated

പത്തനംതിട്ട |  പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച് ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഗവര്‍ണറെ സ്വീകരിക്കുമ്പോള്‍ ബ്യൂഗിള്‍ വായിക്കുന്ന ആള്‍ ഇല്ലാത്തതിനാണ് നടപടി. ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. ഇതിന് പിറകെയാണ് മെമോ നല്‍കിയത്. പത്തനംതിട്ടയില്‍ നിലവില്‍ ബ്യൂഗിളര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

മരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഗവര്‍ണര്‍ ഇന്നലെ പത്തനംതിട്ടയില്‍ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല.

 

Latest