Kerala
സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല; മുഖ്യമന്ത്രി
ഗവര്‍ണറുടേത് ചട്ടവിരുദ്ധ നടപടിയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കി.
ഗവര്‍ണറുടേത് ചട്ടവിരുദ്ധ നടപടിയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.നാല് മണിക്ക് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.
---- facebook comment plugin here -----