National
സര്‍വകലാശാല,ലോകായുക്ത ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനൊരുങ്ങി ഗവര്‍ണര്‍
ബില്‍ തന്നെക്കൂടി ബാധിക്കുന്നതെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം | സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ പരിഗണന്ക്ക് അയക്കാനൊരുങ്ങുന്നു.
സര്‍വകലാശാല ഭേദഗതി ബില്‍ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ഗവര്‍ണറും സര്‍ക്കാരും സൗഹൃദത്തിന്റെ വഴിയിലേക്കു നീങ്ങുന്നു എന്ന തോന്നലുകള്‍ക്കിടെയാണ് സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവര്‍ണറുടെ നീക്കം.
ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
സഭ പാസാക്കിയ മറ്റ് 16 ബില്ലുകളും ഗവര്‍ണര്‍ അംഗീകരിച്ചെങ്കിലും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിട്ടിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയ്ക്കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു. കൃത്യമായ നിയമോപദേശം നേടിയ ശേഷമാണ് ഗവര്‍ണറുടെ നടപടി.
ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നതല്ലാത്ത ബില്‍ രാഷ്ട്രപതിക്ക് അയക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ വിദ്യാഭ്യാസം കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാനത്തിനു മാത്രംതീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.