Kerala
ഭരണഘടനാപരമായ അന്തസ്സും മാന്യതയും ഗവര്‍ണര്‍ പാലിക്കണം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും സി പി എം
സഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതിരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍മാര്‍ക്കില്ല. ആര്‍ എസ് എസ്-ബി ജെ പി ദാസന്മാരായ ഗവര്‍ണര്‍മാര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ പ്രവര്‍ത്തനമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നുകയറാന്‍ കഴിയാത്തതിന്റെ ചൊരുക്കാണ് ഗവര്‍ണര്‍ക്കെന്നും ലേഖനത്തിൽ പറയുന്നു.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയല്ല ആര്‍.എസ്.എസാണ് ഗവര്‍ണറുടെ വഴികാട്ടി. കോടതിക്ക് പോലും പരിശോധിക്കാന്‍ അവകാശമില്ലാത്ത കത്തിടപാടുകള്‍ പുറത്തുവിട്ടത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ല സര്‍ക്കാരിന്റെ ഭാഗമാണ്. ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം ഭരണഘടനാ ലംഘനമാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
സഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതിരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍മാര്‍ക്കില്ല. ആര്‍ എസ് എസ്-ബി ജെ പി ദാസന്മാരായ ഗവര്‍ണര്‍മാര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.