Connect with us

car controversy

സര്‍ക്കാറിനോട് പുതിയ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍

ഭാര്യക്ക് അനുവദിച്ച കാറിലാണ് തന്റെ സഞ്ചാരം.

Published

|

Last Updated

ന്യൂഡല്‍ഹി/ തിരുവനന്തപുരം | 75 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വേണമെന്ന്  ആവശ്യപ്പെട്ടുവെന്ന വിവാദത്തോട് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാറിനോട് പുതിയ കാര്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാറിന്റെ ഫയല്‍ മുന്‍പ് സര്‍ക്കാര്‍ മടക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യക്ക് അനുവദിച്ച കാറിലാണ് തന്റെ സഞ്ചാരം. ഗവര്‍ണര്‍മാര്‍ക്ക് ഏത് വാഹനം വേണമെന്ന് സര്‍ക്കാറാണ് തീരുമാനിക്കുന്നത്. തനിക്ക് മോഡലോ വിലയോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതിനാല്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ അമിതവ്യയമാണെന്നും നിര്‍ത്തണമെന്നും ഗവര്‍ണര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്.