Connect with us

Kerala

പേരക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

കുട്ടി അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി, മരണ വാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞു വീഴുകയായിരുന്നു

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് ഒമ്പതുവയസ്സുകാരന് ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. വൈലത്തൂല്‍ ചെലവില്‍ സ്വദേശി ആസ്യ (51) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അബ്ദുള്‍ ഗഫൂര്‍-സജ്നാ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ മരണപ്പെട്ടത്.

കുട്ടി അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി, മരണ വാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞു വീഴുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്നുകിടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങിയാണ് സിനാന്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍.

 

 

Latest