Connect with us

indian evacuation in ukrine

സുമിയില്‍ നിന്നുള്ള സംഘം ഇന്ത്യയിലെത്തി

ഓപ്പറേഷന്‍ ഗംഗക്ക് ഇന്ന് സമാപനം

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ  | സംഘം ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ എത്തി. പോളണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഈ വിമാനങ്ങള്‍ എത്തുന്നതോടെ യുക്രൈനിലെ യുദ്ധമുഖത്തുള്‌ല മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാനാകും. ഇതോടെ ഓപ്പറേഷന്‍ ഗംഗ സമാപിക്കും.

ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോള്‍ട്ടാവയിലെത്തിച്ച് ട്രെയിന്‍ മാര്‍ഗം ലിവീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇരുന്നുറോളം മലയാളികള്‍ സംഘത്തിലുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ പൗരന്മാരെയും സര്‍ക്കാര്‍ പോളണ്ടില്‍ എത്തിച്ചിരുന്നു.

 

Latest