Connect with us

Kerala

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയില്‍

അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്

Published

|

Last Updated

മലപ്പുറം | അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി അലി ഹുസൈനാണ് പിടിയിലായത്.

നിലമ്പൂരില്‍ താമസിക്കുന്ന ഇയാള്‍ ഇന്നലെയാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.