Connect with us

National

ഗ്യാൻവാപി മസ്ജിദ് സർവേ റിപ്പോർട്ട് ആർക്കിയോളജിക്കൽ വകുപ്പ് കോടതിയിൽ സമർപ്പിച്ചു

1500-ലധികം പേജുകളുള്ളതാണ് റിപ്പോർട്ട്.

Published

|

Last Updated

ന്യൂഡൽഹി | വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിൽ നടത്തിയ സർവേയുടെട സമഗ്ര റിപ്പോർട്ട് കേന്ദ്ര പുരാവസ്തു സർവേ വകുപ്പ് വാരാണസി കോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് ജഡ്ജി എ കെ വിശ്വേശക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 92 ദിവസം നീണ്ട സർവേക്ക് ഒടുവിലാണ് റിപ്പോർട്ട് സമർപ്പണം. 1500-ലധികം പേജുകളുള്ളതാണ് റിപ്പോർട്ട്.

സർവേ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ഹിന്ദുപക്ഷവും റിപ്പോർട്ടിലെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അൻജുമാൻ ഇൻസാമിയ മസ്ജിദ് കമ്മിറ്റിയും കോടതിയെ സമീപിച്ചിരുന്നു. സർവേ റിപ്പോർട്ടിന്റെ കോപ്പി വ്യവഹാരത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും നൽകണമെന്നായിരുന്നു ഹിന്ദുപക്ഷത്തിന്റെ ആവശ്യം.

ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥാനത്ത് നേരത്തേ പൗരാണികക്ഷേത്രമായിരുന്നുവെന്ന് ആരോപിച്ച് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചതോടെയാണ് വാരാണസി ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.

ഗ്യാൻവാപി കേസ് അടുത്ത മാസം 21ന് കോടതി വീണ്ടും പരിഗണിക്കുമ്പോൾ ഈ റിപ്പോർട്ട് നിർണായകമാകും.

Latest