National
ഗ്യാന്‍വാപി സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും; ഇരുപക്ഷത്തിനും കോപ്പികൾ നൽകാൻ കോടതി നിർദേശം
നിയമനടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനാണ് കോടതി സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത്.
ന്യൂഡല്‍ഹി | ഗാന്‍വ്യാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും. ഹിന്ദു , മുസ്ലിം കക്ഷികള്‍ക്ക് ഈ രേഖകള്‍ കൈമാറാൻ വാരാണസി കോടതി എ എസ് ഐക്ക് നിർദേശം നൽകി. സര്‍വേ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. റിപ്പോർട്ടിന്റെ ഹാർഡ് കോപ്പിയാകും കക്ഷികൾക്ക് നൽകുക.
ഇപ്പോള്‍ നടക്കുന്ന നിയമനടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനാണ് കോടതി സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത്. ഡിസംബര്‍ 18 നാണ് വാരണാസി ജില്ലാ കോടതിയില്‍ മുദ്ര വെച്ച കവറില്‍ എ എസ് ഐ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മസ്ജിദ് നില്‍ക്കുന്നിടത്ത് ശിവ ലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. എന്നാൽ കണ്ടെത്തിയത് നീരുറവയാണെന്നാണ് മുസ്ലിം പക്ഷം വ്യക്തമാക്കുന്നത്. 2022 ല്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുപക്ഷം അവകാശപ്പെടുന്ന വുസുഖാന സുപ്രീം കോടതി സീല്‍ ചെയ്തിരുന്നു.