Connect with us

Saudi Arabia

മക്കയിൽ ഹറം അതോറിറ്റി സ്മാർട്ട് ലഗേജ് സ്റ്റോറേജ് സേവനം ആരംഭിച്ചു

ലഗേജുകളുടെ സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങളുള്ള ഷെൽഫുകളിലാണ് ലഗേജുകൾ സൂക്ഷിക്കുക.

Published

|

Last Updated

മക്ക| വിശുദ്ധ റമസാനിൽ മക്കയിലെ മസ്ജിദുൽ ഹറമിലേക്ക് വിശ്വാസികളുടെ തിരക്ക് വർദ്ധിച്ചതോടെ തീർത്ഥാടകർക്ക് മികച്ച സേവനങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഹറം അതോറിറ്റി സ്മാർട്ട് ലഗേജ് സ്റ്റോറേജ് സേവനം ആരംഭിച്ചു.

ജനറൽ അതോറിറ്റി ഫോർ ദി കെയർ ഓഫ് ദി അഫയേഴ്‌സ് ഓഫ് ഗ്രാൻഡ് മോസ്ക് അവതരിപ്പിച്ച സ്മാർട്ട് ലഗേജ് സ്റ്റോറേജ് സേവനം സജ്ജമാക്കിയത്.തീർത്ഥാടകർക്ക് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കുന്നത് വരെ അവരുടെ ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഹറം പള്ളിയുടെ പ്രധാന കവാടങ്ങളിൽ ആറ് ലഗേജ് കളക്ഷൻ പോയിന്റുകള്‍ ഉണ്ടാവും. വിശുദ്ധ റമസാൻ മാസം അവസാനിക്കുന്നതുവരെ 24 മണിക്കൂറും പുതിയ സേവനം ലഭ്യമായിരിക്കും.

ലഗേജുകളുടെ സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങളുള്ള ഷെൽഫുകളിലാണ് ലഗേജുകൾ സൂക്ഷിക്കുക.കൂടാതെ ലഗേജ് ഇലക്ട്രോണിക് രീതിയിൽ ട്രാക്ക് ചെയ്യുന്നതിന് QR കോഡുള്ള സ്മാർട്ട് ബ്രേസ്‌ലെറ്റാണ് നൽകുന്നത്. ഓരോ നാല് മണിക്കൂറിലും തുടർച്ചയായ നിരീക്ഷണത്തിന് വിധേയമായിരിക്കും ലഗേജുകൾ.

---- facebook comment plugin here -----

Latest