Connect with us

Kerala

നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും താഴോട്ട് വീണ് ഹെഡ് നഴ്‌സിന് ഗുരുതര പരുക്ക്

തലയോട്ടിക്കും വയറിനും കാര്യമായി പരിക്കേറ്റ മിനി നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

Published

|

Last Updated

തിരൂര്‍ | ജില്ലാ ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും താഴോട്ട് വീണ് ഹെഡ് നഴ്‌സിന് ഗുരുതര പരിക്ക്. മലപ്പുറം ജില്ലാ ആശുപത്രിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയ്ക്കാണ് പരിക്കേറ്റത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്ന് എട്ട് അടി താഴ്ചയിലേക്കാണ് മിനി വീണത്.

ആശുപത്രിയിലെ കാന്‍സര്‍ ചികിത്സ വാര്‍ഡ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നഴ്‌സിങ് സൂപ്രണ്ടിനും മറ്റൊരു നഴ്‌സിനുമൊപ്പം പരിശോധിക്കാനെത്തിയതായിരുന്നു മിനി. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്ത് വച്ചു. എന്നാല്‍ വാതിലിനിപ്പുറം അണ്ടര്‍ ഗ്രൗണ്ട്
ഫ്‌ലോറായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ എട്ട് മീറ്ററോളം താഴേക്ക് മിനി വീഴുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ മിനിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തലയോട്ടിക്കും വയറിനും കാര്യമായി പരിക്കേറ്റ മിനി നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.