Connect with us

Kerala

വിവിധ കേന്ദ്രങ്ങളില്‍ ഹോട്ടലില്‍ മുറിയെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

കാസര്‍കോട് ബദിയടുക്ക കോബ്രാജ വീട്ടില്‍ ജി സി ശ്രീജിത്ത്(30) ആണ് കോഴിക്കോട്ട് പിടിയിലായത്

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഹോട്ടലില്‍ മുറിയെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. കാസര്‍കോട് ബദിയടുക്ക കോബ്രാജ വീട്ടില്‍ ജി സി ശ്രീജിത്ത്(30) ആണ് പിടിയിലായത്.

കാസര്‍കോട് നിന്നും വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് കോഴിക്കോട് പല ഭാഗങ്ങളിലായി മുറിയെടുത്തും വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ടും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് ശ്രീജിത്തിന്റെ രീതി. രാമനാട്ടുകര മേല്‍പ്പാലത്തിന് താഴെ വില്‍പ്പനക്കായി കൊണ്ട് വന്ന രണ്ട് കിലോഗ്രാം കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് ഇയാളുടെ കഞ്ചാവ് വിതരണം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിനെ കണ്ടെത്തിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ് ഐ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ശ്രീജിത്ത് പിടിയിലായതോടെ ഇയാളുടെ സംഘത്തില്‍പ്പെട്ട ആളുകളുടെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഘാംഗങ്ങളെയും ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നു.