Connect with us

Kerala

ആലപ്പുഴയില്‍ വീട് പൊളിക്കുന്നതിനിടെ ഭിത്തി തകര്‍ന്നു വീണ് ഗൃഹനാഥന്‍ മരിച്ചു

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭിത്തി ദേഹത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ തുറവൂരില്‍ വീടുപൊളിക്കുന്നതിനിടെ ഭിത്തിതകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തുറവൂര്‍ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ്(56)
ആണ് മരിച്ചത്.

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭിത്തി ദേഹത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും

Latest