Connect with us

pregnent lady

ഗ്രൂപ്പ് മാറി രക്തം കയറ്റിയ ഗര്‍ഭിണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് ഒ നെഗറ്റീവിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്

Published

|

Last Updated

മലപ്പുറം | പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗ്രൂപ്പ് മാറി രക്തം കയറ്റിയ ഗര്‍ഭിണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി റുക്‌സാനയാണ് അപകട നില തരണം ചെയ്തത്. ഗര്‍ഭസ്ഥ ശിശുവിനു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വച്ച് യുവതിക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ചയാണ് രക്തം നല്‍കിയത് മാറിപ്പോയതു മനസ്സിലായത്.

പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു. ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണു രക്തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അതേസമയം രക്തം മാറി നല്‍കിയ നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ടു യുവതിയുടെ കുടുംബം പരാതി നല്‍കി.

 

Latest