Connect with us

National

രാജ്യത്ത് ചൂട് ഇനിയും കൂടും

തീരദേശ സംസ്ഥാനത്തുടനീളം താപനില ഉയരുന്നതിനാല്‍ ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 16 വരെ എല്ലാ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധികൊടുക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 4-5 ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഇന്ത്യ, പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പരമാവധി താപനില സാധാരണയേക്കാള്‍ 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

കൂടാതെ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.രാജ്യതലസ്ഥാനത്ത് ഉഷ്ണതരംഗ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് .

തീരദേശ സംസ്ഥാനത്തുടനീളം താപനില ഉയരുന്നതിനാല്‍ ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 16 വരെ എല്ലാ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധികൊടുക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇന്ത്യയുടെ പല ഭാഗങ്ങളും ജൂണ്‍ മാസത്തോടെ പതിവിലും ചൂടുള്ള കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍.