Connect with us

National

ചൂട് അതിരൂക്ഷം; ഗാസിയാബാദില്‍ മണിക്കൂറുകളോളം പ്രവര്‍ത്തിപ്പിച്ച എസി പൊട്ടിത്തെറിച്ച് അഗ്‌നിബാധ

അഗ്‌നിബാധയില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലെ പല ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

Published

|

Last Updated

ഗാസിയാബാദ്| ഗാസിയാബാദില്‍ കടുത്ത ചൂടില്‍ എസി പൊട്ടിത്തെറിട്ട് അഗ്നിബാധ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ സെക്ടര്‍ ഒന്നിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ 5.30ഓടെസഹായം തേടി വീട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന എസി യുണിറ്റാണ് പൊട്ടിത്തെറിച്ചത്. തീ വളരെ പെട്ടന്ന് രണ്ടാം നിലയിലേക്കും പടര്‍ന്നു.

തീ അണയ്ക്കാന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടിയത്. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സംഘമെത്തി ഏറെ നേരം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിലേക്കുള്ള പാചക വാതക ഗ്യാസ് ബന്ധം അടക്കം വിച്ഛേദിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടന്നത്.

അഗ്‌നിബാധയില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലെ പല ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുകയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്.

 

 

 

Latest